ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവിന്റെ അമ്മയാണ് മര്‍ദ്ദിച്ചത്

ശബരിമല ദര്‍ശനം നടത്തിയ യുവതി കനക ദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം. ഭര്‍ത്താവിന്റെ അമ്മയാണ് മര്‍ദ്ദിച്ചത്. തിരിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പട്ടിക കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. കനകദുർഗയെ ആശുപത്രിയിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ കനക ദുര്‍ഗ്ഗ. എന്നാല്‍ കനക ദുര്‍ഗ്ഗ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
ജനുവരി രണ്ടിനാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. ഡിസംബര്‍ 25ന് ശബരിമല ദര്‍ശനം നടത്താനെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവരും മടങ്ങിയിരുന്നു. ജനുവരി രണ്ടിന് അപ്രതീക്ഷിതമായാണ് ഇവരും ദര്‍ശനം നടത്തിയത് 18ാം പടി ചവിട്ടാത്തെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയിലും ഇരുവരും പങ്കെടുത്തിരുന്നു.
സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസാണ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ല. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here