ഇത് ‘ഓപ്പറേഷന്‍ താമര’യോ?

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ താഴെ പോകാതിരിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത് ആശങ്കയോടെയാണ് നേതൃത്വം നോക്കി കാണുന്നത്. ഭരണപക്ഷത്തെ 118 എംഎല്‍എമാരെയും ഒപ്പം നിര്‍ത്തുകയെന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. 2008ന് സമാനമായി ഓപ്പറേഷന്‍ താമരയിലൂടെ വീണ്ടും അധികാരത്തില്‍ വരാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
Read Also: ‘തല’യുടെ ഫിനിഷിംഗ് ടച്ചൊന്നും അങ്ങനെ പൊയ്‌പോവൂല്ല മോനെ; ട്രോളുകളില്‍ നിറഞ്ഞ് ധോണി
സ്വന്തം എംഎല്‍എമാരെ ഒപ്പം നിര്‍ത്തുകയും മറുപക്ഷത്ത് നിന്നുള്ള എംഎല്‍എമാരെ സ്വാധീനിക്കുകയുമാണ് ബിജെപി ശ്രമമെന്നാണ് സൂചന. 104 എംഎല്‍എമാരെയും ഹരിയാനയിലെ ആഡംബര ഹോട്ടലില്‍ പാര്‍പ്പിച്ച് അവരോട് ബി.എസ് യെദ്യൂരിയപ്പ നിരന്തരം ആശയ വിനിമയം നടത്തി കൊണ്ടിരിക്കുകയുമാണ്. സന്തോഷ വാര്‍ത്ത ഉടനുണ്ടാകുമെന്ന് അദ്ദേഹം എംഎല്‍എമാരോട് പറഞ്ഞുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 15 എംഎല്‍എമാരെ പുറത്തുകൊണ്ടുവരികയാണെങ്കില്‍ യെദ്യൂരിയപ്പയുടെ കണക്ക് കൂട്ടലുകള്‍ വിജയിക്കും. കൂറുമാറ്റ നിരോധന നിയമ പ്രകാരം എംഎല്‍എമാരെ അയോഗ്യരാക്കിയാലും വീണ്ടും മത്സരിച്ച് ജയിപ്പിക്കാമെന്ന ധാരണയുണ്ടാക്കും. 2008ലും സമാനമായ പരീക്ഷണം യെദ്യൂരപ്പ നടപ്പാക്കി വിജയിപ്പിച്ചിട്ടുണ്ട്.
Read Also: ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി
എന്നാല്‍, മറുപക്ഷത്ത് ഡി.കെ ശിവകുമാറും സിദ്ദരാമയ്യയും എച്ച്.ഡി കുമാരസ്വമിയും ചേര്‍ന്ന് ബിജെപി എംഎല്‍എമാരുമായും ആശയ വിനിമയം നടത്തുന്നുണ്ടെന്നാണ് സൂചന. കരുതലോടെയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് കര്‍ണാടകത്തില്‍ നടക്കുന്നത്. 18 എംഎല്‍എമാരുടെ പിന്തുണ നിലവിലുള്ളതിനാല്‍ സര്‍ക്കാരിന് ഭീഷണിയില്ല. പക്ഷെ സ്വന്തം പാളയത്തില്‍ നിന്ന് എംഎല്‍എമാര്‍ കൊഴിഞ്ഞുപോയാല്‍ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here