‘അത്ര വേഗം ഉരുളണ്ട’; ബംഗാളില്‍ രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

പശ്ചിമ ബംഗാളിൽ രഥ യാത്രയ്ക്ക് അനുമതി നല്‍കണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. രഥയാത്രക്ക് അനുമതി നൽകാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന സംസ്ഥാന സർക്കാറിന്‍റെ ആശങ്കകൾ പൂർണ്ണമായും തള്ളിക്കളയാൻ കഴിയില്ലെന്നും ക്രമസമാധാനം പാലിക്കാന്‍ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Read Also: ശബരിമല; സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ അറപ്പോടെയാണ് കാണുന്നതെന്ന് മോദി
എന്നാല്‍, സംസ്ഥാന സർക്കാർ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. യാത്രയെപ്പറ്റിയുള്ള മുഴുവൻ വിവരങ്ങളും സംസ്ഥാന സർക്കാരിനെ ബിജെപി ധരിപ്പിക്കണം. സംസ്ഥാന സർക്കാരിന്റെ ആശങ്ക പരിഹരിച്ച ശേഷം യാത്ര നടത്താമെന്നും കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here