Advertisement

ഡൽഹിയിലെ അംബേദ്കർ കോളനിയിൽ നിന്ന് ഇരുന്നൂറിലധികം ആളുകൾ ഇതുവരെ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

January 16, 2019
0 minutes Read

ഡൽഹിയിലെ മദൻഗിരിയിലെ അംബേദ്കർ കോളനിയിൽ നിന്ന് ഇരുന്നൂറിലധികം ആളുകൾ ഇതുവരെ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടെന്ന് മനുഷ്യക്കടത്തിൽപ്പെട്ട വിശാൽദാസിന്റെ അച്ഛൻ ദാസ് ട്വന്റിഫോറിനോട്. തങ്ങളോട് പറയാതെയാണ് വിശാൽ ദാസും ഭാര്യയും പോയത്. അതിനായി മൂന്ന് ലക്ഷം രൂപ നൽകിയിട്ടുണ്ട്. ശ്രീകാന്ത് എന്ന ഏജന്റാണ് അവരെ കൊണ്ടു പോയതെന്നും ദാസ് പറഞ്ഞു.

ഇരുന്നൂറിലധികം ആളുകൾ ഡൽഹിയിലെ അംബേദ്കർ കോളനിയിൽ നിന്ന് മാത്രം പോയിട്ടുണ്ടെന്നാണ് കോളനി നിവാസികൾ പറയുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ചെന്നൈയിൽ നിന്ന് കപ്പൽ മാർഗ്ഗം ഓസ്‌ട്രേലിയ, ന്യുസീലാന്റ് എന്നിവിടങ്ങളിലേക്ക് കൊണ്ടു പോകാമെന്നാണ് ഏജന്റ് പറഞ്ഞത്.

പോയതിന് ശേഷം ഇവരെ കുറിച്ച് വിവരമൊന്നുമില്ല.ശ്രീകാന്ത് എന്ന ഏജന്റാണ് ആളുകളെ കൊണ്ട് പോയത്. വിവരമന്വേഷിച്ച് മാധ്യമപ്രവർത്തകർ എത്തിയതോടെ പരിഭ്രാന്തിയിലാണ് കോളനി നിവാസികൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top