Advertisement

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലവന്‍സ് വര്‍ധിപ്പിക്കാന്‍ തീരുമാനം

January 16, 2019
Google News 1 minute Read

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അലവന്‍സ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഐഎഎസ് ഉദ്യോഗസ്ഥരെ കൈയയച്ച് സഹായിച്ച് സര്‍ക്കാര്‍. ഐ.എ.എസുകാരുടെ അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും ചെലവുകള്‍ പരിധിയില്ലാതാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

Read Also: ‘ധോണി സ്റ്റംപിംഗിനെ സ്‌നേഹിക്കുന്നതുപോലെ’; വീഡിയോ

പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഐഎസ്എസ് ഉദ്യോഗസ്ഥരെ കൈയയച്ച് സഹായിക്കാനുള്ള നടപടി. ബില്ലുകള്‍ നല്‍കിയാണ് ഇതുവരെ ഐ.എ.എസുകാര്‍ അലവന്‍സ് കൈപ്പറ്റിയിരുന്നത്. അതില്‍ മാറ്റം വരുത്തും. ശമ്പളത്തോടൊപ്പം ഇനി അലവന്‍സും നല്‍കും. സീനിയോറിറ്റി അനുസരിച്ച് മൂവായിരം മുതല്‍ 12 ,000 രൂപ വരെയാണ് ഐ.എ.എസുകാരുടെ അലവന്‍സ്. ഔദ്യോഗിക വസതിയില്‍ സഹായികളെ നിര്‍ത്താന്‍ മൂവായിരം രൂപയാണ് ഇതുവരെ അനുവദിച്ചിരുന്നത്. അതു പരിധിയില്ലാതെയാക്കി.

Read Also: ചര്‍ച്ച പരാജയം; പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ട്രേഡ് യൂണിയന്‍

കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കും. നിലവില്‍ ബില്ലിന്റെ 50 ശതമാനമാണ് നല്‍കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹന ഇന്ധനച്ചെലവും പരിധിയില്ലാതാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പുനര്‍ നിര്‍മാണത്തിന് ഫണ്ടില്ലെന്നുമുള്ള പരിദേവനങ്ങള്‍ക്കിടെയാണ് ഐ.എ.എസുകാരോടുള്ള ഉദാരത. ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശയുടെ ഭാഗമായാണ് യാത്രാബത്ത വര്‍ധനയെന്നാണ് വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here