Advertisement

ആന്റണി പെരുമ്പാവൂര്‍ ഇന്‍ ആസ് ആന്റണി ബാവൂര്‍

January 16, 2019
0 minutes Read
antony perumbavoor

ആന്റണി പെരുമ്പാവൂര്‍ ഇനി ആന്റണി ബാലൂരാണ്. ജീവിതത്തിലല്ല സിനിമയിലാണ് ഈ പേരുമാറ്റം കേട്ടോ. പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് ആന്റണി പെരുമ്പാവൂര്‍ ആന്റണി ബാവൂരായി എത്തുന്നത്. മുമ്പും  മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ചെറുതെങ്കിലും വ്യത്യസ്തമായ വേഷങ്ങളിലെത്തിയിട്ടുണ്ട് ആന്റണി പെരുമ്പാവൂര്‍. എന്നാല്‍ മോഹന്‍ലാലിന്റെ അല്ലാതെ മറ്റൊരു ചിത്രത്തില്‍ ആദ്യം അഭിനയിക്കുന്നത് ആദിയിലായിരുന്നു. പ്രണവ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ഇപ്പോള്‍ പ്രണവിന്റെ തന്നെ ചിത്രത്തിലാണ് പുതിയ വേഷത്തില്‍ ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്.

ആന്റണി ബാവൂര്‍ എന്നത് ഒരു പോലീസാണ്. മറ്റ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി അല്‍പം പ്രാധാന്യമുള്ള വേഷമാണിത്. അരുണ്‍ ഗോപിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മാണം. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, ഗോകുല്‍ സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.   പുതുമുഖം സായ ഡേവിഡാണ് നായിക.  ജനുവരി 26ന് തിയറ്ററുകളിലെത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top