കെഎസ്ആർടിസി പണിമുടക്ക്; ചർച്ച അവസാനിച്ചു; തീരുമാനം ഉടൻ

ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ തൊഴിലാളി സംഘടനകളുമായി മാനേജ്‌മെന്റ് നടത്തുന്ന ചർച്ച അവസാനിച്ചു. ക്ഷാമ ബത്ത സർക്കാർ ഇടപെട്ട് നൽകിയെങ്കിലും ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കുക, ശമ്പളപരിഷ്‌കരണം സ്ഥാനക്കയറ്റം തുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാൽ ആവശ്യങ്ങളിൽ പലതും നടപിലാക്കിയതാണെന്ന് ചർച്ചയിൽ കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. ആവശ്യങ്ങളിൽ ചിലത് സർക്കാർ നടപ്പാക്കേണ്ടതാണെന്നും ഈ പശ്ചാത്തലത്തിൽ പണിമുടക്കിൽ നിന്ന് പിൻമാറണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിഎ ഒരു ഗഡു നൽകിയിട്ടുണ്ട്. താത്കാലിക ജീവനക്കാരുടെ കാര്യത്തിൽ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടത്. ഡ്യൂട്ടി പരിഷ്‌കരണങ്ങൾ ഗതാഗത സെക്രട്ടറിയുടെ അന്തിമ റിപ്പോർട്ട് വന്നിട്ടില്ല. ചെയ്യാൻ ആവുന്നത് ചെയും എന്നും തച്ചങ്കരി ഉറപ്പ് നൽകിയിട്ടുണ്ട്. പണിമുടക്കുമായി മുന്നോട്ട് പോകാൻ ആണ് തീരുമാനം എങ്കിൽ സർക്കാരുമായി ആലോചിച്ച് കര്യങ്ങൾ തീരുമാനിക്കുമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.
അതേസമയം, പണിമുടക്കുമായി മുന്നോട്ട് പോകുമോ ഇല്ലെയോ എന്ന കാര്യത്തിൽ സമരസമിതി തീരുമാനം ഉടൻ പ്രഖ്യാപിക്കും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here