പുതിയ സി ബി ഐ ഡയറക്ടര്‍; ഉന്നത സമിതി യോഗം 24ന്

പുതിയ സി ബി ഐ ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നത സമിതി യോഗം ഈ മാസം 24ന് ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാർഖെ എന്നിവരടങ്ങുന്ന സമിതിയാണ് പുതിയ സി ബി ഐ മേധാവിയെ തെരഞ്ഞെടുക്കുക. അലോക് വര്‍മ്മയ്ക്ക് പകരം ഇപ്പോള്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന്റെ കാലാവധി ജനുവരി 31 ന് അവസാനിക്കും.
ഫെബ്രുവരി ഒന്നിന് പുതിയ സി ബി ഐ ഡയറക്ടർ ചുമതലയേല്‍ക്കേണം. പേഴ്സണല്‍ ആന്‍റെ് ട്രെയിനിംഗ് മന്ത്രാലയം മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിലെ ആദ്യ മൂന്ന് പേരില്‍ ഒരാളെയാവും ഉന്നത തല സമിതി പുതിയ ഡയറക്ടറായി നിയമിക്കുക. 1983, 1984, 1985 ബാച്ചിലെ 17 ഐപിഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ പട്ടികയില്‍ നിന്ന് 9 പേരെയാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പട്ടികയില്‍ കേരളത്തിന്‍റെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഒഴിവാക്കി.
ഗുജറാത്ത് കേഡർ ഐ പി എസ് ഉദ്യോഗസ്ഥന്‍ വൈ സി മോദിയാണ് പട്ടികയില്‍ ഒന്നാമതെന്നാണ് സൂചന. വൈസി മോദിയ്ക്ക് പുറമെ രാജേഷ് രജ്ഞന്‍, ജവീദ് അഹമ്മദ്, വിവേക് ജൊഹ്‌റി, ഒപി ഗല്‍ഹോത്ര, അരുണ്‍ കുമാര്‍, റൈന മിത്ര, രജനികാന്ത് മിശ്ര,എസ്എസ് ദേശ്വല്‍ എന്നിവരുടെ പേരുകളുമുണ്ട്. ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനാണ്
വൈ സി മോദി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here