2019 മുതല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സംവരണം വ്യാപിപ്പിക്കും: പ്രകാശ് ജാവേഡ്ക്കര്‍ ജാവദേക്കര്‍

javedkar

2019  മുതല്‍ രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു കൂടി സംവരണം വ്യാപിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി  പ്രകാശ് ജാവദേക്കർ.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കുമെന്ന് ജാവദേക്കർ പറഞ്ഞിരുന്നു. എന്നാലിത് നിലവിലെ ജാതി സംവരണത്തെ ബാധിക്കാത്ത തരത്തില്‍ നടപ്പില്‍ വരുത്തുമെന്നും ജാവദേക്കർ പറഞ്ഞിരുന്നു.

നിലവിലെ സംവരണത്തെ ബാധിക്കാതിരിക്കാനായി സര്‍ക്കാറിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജാവേദ്കര്‍ പറഞ്ഞു. മുന്നാക്ക ജാതി സംവരണം നിലവിലെ സംവരണത്തിനെ ബാധിക്കാതിരിക്കാനായി 25 ശതമാനത്തോളം അധികം സീറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിപ്പിക്കും ജാവദേക്കർ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top