‘റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ ബിപിഎല്‍ കാര്‍ഡ് എപിഎല്‍ ആയി’; തുച്ഛവരുമാനക്കാരിയായ ശാന്തയുടെ ദയനീയ ജീവിതം

utharam story

കോഴിക്കോട് തലക്കൊളത്തൂര്‍ പഞ്ചായത്തിലെ താമസക്കാരിയായ ശാന്ത എന്ന വൃദ്ധയുടെ ആവശ്യങ്ങള്‍ നിരവധിയാണ്. വീടിന്റെ ശോച്യാവസ്ഥ മുതല്‍ വീട്ടിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ വരെ അത് നീണ്ടുകിടക്കുന്നു. പക്ഷേ, തുച്ഛവരുമാനക്കാരിയായ ശാന്തയ്ക്ക് ഏറ്റവും പ്രഹരമാകുന്നത് റേഷന്‍ കാര്‍ഡാണ്. നേരത്തെ ദാരിദ്ര്യ രേഖക്ക് താഴെ എന്ന് സൂചിപ്പിക്കുന്ന ബിപിഎല്‍ കാര്‍ഡായിരുന്നു ശാന്തയ്ക്ക് ഉള്ളത്. എന്നാല്‍, കാര്‍ഡ് പുതുക്കി കിട്ടിയപ്പോള്‍ അത് എപിഎല്‍ കാര്‍ഡായി. ഒരു മാസത്തേക്ക് ലഭിക്കുന്നത് രണ്ട് കിലോ അരി മാത്രം!.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top