ശബരിമല; നേതാക്കള്‍ രണ്ടുതട്ടില്‍, സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം ബിജെപി അവസാനിപ്പിക്കുന്നു?

bjp

ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം ബിജെപി അവസാനിപ്പിക്കുന്നു. ശബരിമല നടയടക്കുന്നതിന് പിന്നാലെ നിരാഹാര പന്തല്‍ ഒഴിയും. റിവ്യൂ ഹര്‍ജി 22ന് പരിഗണിക്കാത്തതിനാല്‍ തീര്‍ത്ഥാടനം അവസാനിച്ചെന്ന കാരണം പറഞ്ഞാണ് സമരം മതിയാക്കുന്നത്. എന്നാല്‍ നടയടച്ച ശേഷം നിരാഹാരം തുടരുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ട്.

മുതിര്‍ന്ന നേതാക്കളാരും സമരം ഏറ്റെടുക്കാത്തതും പ്രവര്‍ത്തകര്‍ മുഖം തിരിച്ചതും സമരത്തെ ബാധിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രന് ശേഷം എന്‍. ശിവരാജന്‍, വി.ടി.രമ എന്നിവര്‍ സമരം കിടന്നെങ്കിലും സുരക്ഷയൊരുക്കിയ പോലീസുകാര്‍ മാത്രമായിരുന്നു സമരപ്പന്തലില്‍ ഇരുവര്‍ക്കും കൂട്ട്. ബിജെപിക്കുള്ളില്‍ സമരത്തെച്ചൊല്ലി കലഹം മൂത്തതും ശ്രീധരന്‍പിള്ളയുടെ വാവിട്ട വാക്കുകളും ആര്‍എസ്എസിനെ സമരപ്പന്തലില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിച്ചു. തുടര്‍ച്ചയായുള്ള അറസ്റ്റും കേസുകളും പ്രവര്‍ത്തകരെയും പിന്നോട്ട് വലിച്ചു. ഒപ്പം ശബരിമല കര്‍മ സമിതി സ്വന്തം നിലയില്‍ സമരം ശക്തിപ്പെടുത്തിയതും ബിജെപിയുടെ സമരത്തെ തളര്‍ത്തി.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടി നടത്തണമെന്നിരിക്കെ നിരാഹാരത്തിന് ആളെയെത്തിക്കുക ശ്രമകരമാണ്. ഒപ്പം 22ന് കേസ് കോടതി കേള്‍ക്കാത്തതും സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നതും സമരം നിര്‍ത്താന്‍ കാരണമായി


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top