Advertisement

കെഎസ്ആര്‍ടിസി; ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച ഇന്ന്

January 17, 2019
1 minute Read
ksrtc

കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രശ്നങ്ങൾ സംബസിച്ച് ലേബർ കമ്മിഷണർ വിളിച്ച ചർച്ച ഇന്ന്. യൂണിയൻ പ്രതിനിധികളും മാനേജ്മെന്റും ചർച്ചയിൽ പങ്കെടുക്കും. രാവിലെ 10.30 ന് തിരുവനന്തപുരത്തെ ലേബർ കമ്മിഷണറേറ്റിലാണ് ചർച്ച .പണിമുടക്ക് ഒഴിവാക്കാൻ ലേബർ കമ്മിഷണർ ചർച്ച നടത്തുമെന്ന് ഇന്നലെ കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നീട് ഗതാഗത മന്ത്രി വിളിച്ച യോഗത്തിൽ സമരം പിൻവലിച്ചെങ്കിലും ഇന്നത്തെ ചർച്ച ഒഴിവാക്കേണ്ടെന്ന നിലപാടിലായിരുന്നു യൂണിയൻ നേതാക്കൾ.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നടത്തമെനന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വച്ചിരുന്നു. . കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്തു വന്നങ്കിലും സമരവുമായി മുന്നോട്ടു പോകുമെന്നായിരുന്നു സി ഐ ടി യു അടക്കമുള്ള യൂണിയനുകളുടെ നിലപാട്. പിന്നാലെ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിലാണ് സമവായമായത്. ഗതാഗത സെക്രട്ടറി ശിപാർശ ചെയ്ത ഡ്യൂട്ടി പരിഷ്ക്കരണം 21മുതൽ നടപ്പാക്കാനും .29 മുതൽ മെക്കാനിക്കൽ ഡ്യൂട്ടിയിലെ അപാകതകൾ പരിഹരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിരുന്നു .30 മുതൽ ശമ്പള പരിഷ്ക്കരണ ചർച്ച പുനരാരംഭിക്കും .

എം പാനൽ ജീവനക്കാരോട് സർക്കാരിന് വിരോധമില്ലെന്നും, കോടതി വിധി മാനിക്കുകയാണ് ചെയ്തതെന്നും ഗതാഗതമന്ത്രി യൂണിയന്‍കാരെ ബോധ്യപ്പെടുത്തി.പുതിയ കരാര്‍ നിലനില്‍ വരുന്നത് വരെ പഴയ കരാര്‍ നിലനിര്‍ത്തും എന്നും ഉറപ്പ് ലഭിച്ചു. ഒത്ത് തീര്‍പ്പ് ചര്‍ച്ചകളെല്ലാം സമയബന്ധിതമായി നടപ്പാക്കാമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. പിരിച്ച് വിട്ട ജീവക്കാരെ സംരക്ഷിക്കുമെന്നും അവരെ തിരിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ വേഗത്തില്‍ക്കൈക്കൊള്ളുമെന്നും  യൂണിയന്‍കാര്‍ക്ക് ഉറപ്പ് നല്‍കി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top