‘ചരിത്രത്തില്‍ നിന്ന് നിങ്ങളെന്നെ തെരഞ്ഞുപിടിക്കും’; രോഹിത് വെമൂല ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂല ജീവനൊടുക്കിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2016 ജനുവരി 17 ന് ആയിരുന്നു ദളിതരോടുള്ള നിലപാടുകളില്‍ പ്രതിഷേധിച്ച് കോളേജില്‍ വെമൂല ആത്മഹത്യ ചെയ്തത്.
സമൂഹത്തിലെ ദളിതരോടുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിച്ച രോഹിത് വെമൂലയുടെ വരികളാണ് ഈ ഓര്‍മ്മ ദിവസം ചര്‍ച്ചയാകുന്നത്. സാമൂഹ്യ വ്യവസ്ഥിതിക്കു നേരെ എറിഞ്ഞിട്ട വരികളാണ് രോഹിത്തിന്റേത്. 2015 സെപ്റ്റംബറില്‍ ഫേസ്ബുക്ക് പേജിലാണ് രോഹിത് വെമൂല ഈ വരികള്‍ കുറിച്ചത്.
‘ഞാൻക്ഷോഭിച്ചിരുന്നത് എന്തുകൊണ്ടെന്ന് ഒരു ദിനം നിങ്ങൾ തിരിച്ചറിയും അന്ന് നിങ്ങൾക്കു മനസ്സിലാകും ഞാൻ എന്തുകൊണ്ട് സമൂഹത്തിന്റെ താത്പര്യങ്ങളെ സേവിക്കുന്നവനായില്ല എന്ന്. ഞാന്‍ മാപ്പ് പറഞ്ഞതിനുള്ള കാരണം ഒരു ദിവസം നിങ്ങള്‍ തിരിച്ചറിയും. ചരിത്രത്തില്‍ നിന്നും നിങ്ങള്‍ എന്നെ തെരഞ്ഞുപിടിക്കും.’ ഇങ്ങനെ തുടങ്ങുന്നതാണ് കവിതിലെ വരികള്‍.
“One day you will understand why I was aggressive.
On that day, you will understand
why I have not just served social interests.
One day you will get to know why I apologised.
On that day, you will understand
there are traps beyond the fences.
One day you will find me in the history.
In the bad light, in the yellow pages.
And you will wish I was wise.
But at the night of that day,
you will remember me, feel me
and you will breathe out a smile.
And on that day, I will resurrect.”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here