മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തര്‍ക്കം; കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കളക്ടര്‍ ചര്‍ച്ചയ്ക്ക്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് ചര്‍ച്ച. സംഘര്‍ഷത്തില്‍ ബിഷപ്പ് ഉൾപ്പെടെയുള്ള നൂറ് പേർക്കെതിരെ കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. പള്ളിക്കു മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്‌സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും പോലീസെത്തിയാണ് ഒഴിപ്പിച്ചത്. അറസ്റ്റിലായവര്‍ക്ക് എതിരെ വധ ശ്രമം, കാലപമുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേര്ത്താണ് കേസ് എടുത്തിരിക്കുന്നത്.
കോടതി വിധിയുമായി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തോഡ്ക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ ലിത്തിയോസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി സെന്റ് മേരീസ് പള്ളിയുടെ കവാടത്തിൽ വിശ്വാസികൾ പന്തൽകെട്ടി കുത്തിയിരിപ്പു സമരം നടത്തിയത് എന്നാൽ ഇന്നലെ രാത്രിയോടെ പള്ളിക്കകത്ത് നിലയുറപ്പിച്ചവരും പുറത്ത് സമരം നടത്തിയവരും തമ്മിൽ സംഘർഷം ഉടലെടുത്തു, പരസ്പരമുണ്ടായ കല്ലേറിൽ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസടക്കം 15 പേർക്ക് പരിക്കേറ്റു.
ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്‌സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗവും തങ്ങൾക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നുവെന്ന് ഓർത്തഡോക്‌സ് വിഭാഗവും ആരോപിച്ചു സംഘർഷാവസ്ഥ കണക്കിലെടുത്ത് കവാടത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ ഓർത്തഡോക്‌സ് വിഭാഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിക്കുള്ളിൽ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗത്തെയും പൊലീസ് ഒഴിപ്പിച്ചു.
12 ന് ചർച്ച കളക്ടർ ചർച്ചക് വിളിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here