മാന്ദാമംഗലം പള്ളിയിൽ സംഘർഷം; ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിന് പരിക്ക്

തൃശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം.
ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തില്‍ 15പേർക്ക് പരിക്കേറ്റു
പള്ളിക്കു മുൻപിൽ തടിച്ചു കൂടിയ ഓർത്തഡോക്സ് വിഭാഗക്കാരെയും പള്ളിക്കുള്ളിൽ സംഘടിച്ച യാക്കോബായ വിഭാഗക്കാരെയും പോലീസെത്തി ഒഴിപ്പിച്ചു.
കോടതി വിധിയുമായി പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തോഡ്ക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ്
ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാർ ലിത്തിയോസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി
സെന്റ് മേരീസ് പള്ളിയുടെ കവാടത്തില്‍ വിശ്വാസികള്‍ പന്തല്‍കെട്ടി കുത്തിയിരിപ്പു സമരം നടത്തിയത്
എന്നാല്‍ ഇന്നലെ രാത്രിയോടെ പള്ളിക്കകത്ത് നിലയുറപ്പിച്ചവരും പുറത്ത് സമരം നടത്തിയവരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു,
പരസ്പരമുണ്ടായ കല്ലേറില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസടക്കം 15 പേര്‍ക്ക് പരിക്കേറ്റു.
ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമെന്നു യാക്കോബായ വിഭാഗവും
തങ്ങൾക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിയുകയായിരുന്നുവെന്ന് ഓർത്തഡോക്സ് വിഭാഗവും ആരോപിച്ചു
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിക്കുള്ളില്‍ നിലയുറപ്പിച്ചിരുന്ന യാക്കോബായ വിഭാഗത്തെയും പൊലീസ് ഒഴിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here