Advertisement

‘റിസോര്‍ട്ട് തന്നെ ശരണം’; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

January 18, 2019
Google News 3 minutes Read

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തില്‍ എഴുപത്തിയാറ് എംഎല്‍എമാര്‍ പങ്കെടുത്തു. യോഗത്തില്‍ നിന്ന് വിട്ട് നിന്ന നാല് പേര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതില്‍ രണ്ട് എംഎല്‍എമാര്‍ യോഗത്തിന് എത്താന്‍ കഴിയില്ലെന്ന് നേരത്തെ അറിയിച്ചിരുന്നതായാണ് സൂചന. രമേഷ് ജര്‍ക്കിഹോളി, മാഹേഷ് കാമാത്തല്ലി എന്നീ എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാനുള്ള ശ്രമത്തിലാണെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഈഗിള്‍ട്ടന്‍ റിസോര്‍ട്ടിലേക്ക് മാറ്റി.

76 എംഎല്‍എമാര്‍ ബംഗളൂരുവില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് താത്കാലിക ആശ്വാസമാണ്. ഉമേഷ് യാദവ്, ബി നാഗേന്ദ്ര എന്നീ എംഎല്‍എമാര്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് വരാന്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Read Also: മമതാ ബനര്‍ജി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ മഹാസമ്മേളനം നാളെ

എഴുപത്തിയാറ് എംഎല്‍എമാരെയും രണ്ട് ദിവസത്തേക്ക് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. എംഎല്‍ എമാര്‍ ഒറ്റക്കെട്ടാണെന്ന് ബിജെപിയെ ബോധ്യപ്പെടുത്താനാണ് ഇപ്പോള്‍ റിസോര്‍ട്ടിലേക്ക് പോകുന്നതെന്ന് മന്ത്രി ഡി.കെ ശിവകുമാര്‍ പറഞ്ഞു.

Read Also; കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ പ്രേമചന്ദ്രന്‍ തന്നെ: ആര്‍.എസ്.പി

76 എംഎല്‍എമാര്‍ യോഗത്തിനെത്തിയതോടെ തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭീഷണിയില്ല. എന്നാല്‍ മുഴുവന്‍ എംഎല്‍എമാരെയും ഒപ്പം നിര്‍ത്താന്‍ ഇനിയും ഒത്ത് തീര്‍പ്പുകള്‍ക്ക് നേതൃത്വം വഴങ്ങേണ്ടി വരുമെന്നാണ് സൂചന. രമേഷ് ജര്‍ക്കിഹോളി, മാഹേഷ് കാമാത്തല്ലി എന്നീ എംഎല്‍എമാരുടെ നീക്കങ്ങളും കോണ്‍ഗ്രസിന് തലവേദനായാകും. പാര്‍ട്ടി ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ രാജി വെച്ച് ബിജെപിയിലേക്ക് ചേക്കാറാനും സാധ്യതയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here