ഓസീസിന് എട്ടാംവിക്കറ്റും നഷ്ടമായി; ചാഹലിന് 5 വിക്കറ്റ്

മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ഓസീസിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. 219 റണ്‍സെടുക്കുന്നതിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. അലക്‌സ് കാരി (5), ആരോണ്‍ ഫിഞ്ച് (14), ഉസ്മാന്‍ ഖവാജ (34), ഷോണ്‍ മാര്‍ഷ് (39) തുടങ്ങിയവരാണ് പുറത്തായത്. നിലവില്‍ 46 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. 27 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഓസ്‌ട്രേലിയയെ മൂന്നാം വിക്കറ്റില്‍ ഷോണ്‍ മാര്‍ഷ്- ഖവാജ കൂട്ടുകെട്ട് നേടിയ 73 റണ്‍സാണ് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ഷോണ്‍ മാര്‍ഷിനെ ഇത്തവണ 39 റണ്‍സില്‍ വെച്ച് ധോണി സ്റ്റമ്പിങ്ങിലൂടെ മടക്കിയയച്ചതോടെ ഓസീസ് സ്‌ക്കോറിംഗിന് വീണ്ടും വേഗത കുറഞ്ഞു. യുസ്‌വേന്ദ്ര ചാഹലുമാണ് ഭുവനേശ്വര്‍ കുമാറുമാണ് ബൗളിംഗില്‍ തിളങ്ങിയത്. ചാഹല്‍ 5 വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സരങ്ങളടുങ്ങുന്ന പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിട്ടുള്ള ഇരുടീമുകള്‍ക്കും പരമ്പര സ്വന്തമാക്കാന്‍ ഇന്നത്തെ വിജയം അനിവാര്യമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here