ആസിഫ് അലിയുടെ ‘കക്ഷി അമ്മിണിപ്പിള്ള’

ആസിഫ് അലി ചിത്രം ‘കക്ഷി അമ്മിണിപ്പിള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ആസിഫ് ആദ്യമായി വക്കീല്‍ വേഷം ചെയ്യുന്ന ചിത്രമാണിത്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം റിജു രാജനാണ്.
കോടതിയില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കക്ഷി അമ്മിണിപ്പിള്ള കഥ പറയുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തില്‍ അശ്വതി മനോഹരന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സന്‍ലേഷാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം അരുണ്‍ മുരളീധരന്‍, സാമുവല്‍ ആല്‍ബി. പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്. ആസിഫ് അലിയെ കൂടാതെ വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, മാമുക്കോയ, സരയു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here