Advertisement

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി; ഐക്യ റാലിക്ക് പിന്തുണയറിയിച്ച് മമതയ്ക്ക് കത്തയച്ചു

January 18, 2019
6 minutes Read
rahul with mamta

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൃണമൂല്‍ കോണ്‍ഗ്രസ് ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടത്തുന്ന ഇന്ത്യ ഐക്യ റാലിക്ക്  എല്ലാ പിന്തുണകളുമറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാഹുല്‍ കത്തയച്ചു.

കള്ളം പറയുകയും വാഗ്ദാനങ്ങള്‍ പാലിക്കാതെയുമുള്ള നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കോടിക്കണക്കിന് ജനങ്ങളില്‍ നിന്നും ഉയരുന്നതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. പുതിയൊരു ഇന്ത്യയെ വാര്‍ത്തെടുക്കാമെന്ന വിശ്വാസമാണ് ഇത് നല്‍കുന്നത്. എല്ലാ ജനങ്ങളുടേയും ആശയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ ഇന്ത്യ. സാമൂഹിക നീതിയിലൂടേയും മതേതരത്വത്തിലൂടെയും മാത്രമേ ദേശീയതയും വികസനവും സാധ്യമാകുകയുള്ളൂ. ജാതിയോ, മതമോ, സാമ്പത്തികമോ നോക്കാതെ രാജ്യത്തെ എല്ലാ പുരുഷന്മാരുടേയും സ്ത്രീകളുടേയും കുട്ടികളുടേയും ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ ഒരുമിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ കരുക്കളാണ് രാഹുല്‍ ഗാന്ധി നീക്കുന്നത്. നേരത്തേ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ 21 പാര്‍ട്ടികളാണ് അണിനിരന്നത്. മമതാ ബാനര്‍ജി, ബിഎസ്പി നേതാവ് മായാവതി, എസ് പി നേതാവ് അഖിലേഷ് യാദവ് ഉള്‍പ്പെടെ വിട്ടു നിന്നിരുന്നു. കോണ്‍ഗ്രസിന്റെ കൂട്ടുപിടിക്കാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് മമത ബാനര്‍ജിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top