ബ്രെക്സിറ്റ് ; പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചർച്ച ആരംഭിച്ചു

ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചർച്ച ആരംഭിച്ചു.അതേസമയം കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറില്ലെന്ന് ഉറപ്പ് കിട്ടാതെ ചർച്ചക്കില്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍ വ്യക്തമാക്കി.
ചർച്ചയിൽ പങ്കെടുക്കില്ലെന്ന ജെർമി കോർബിന്‍റെ പ്രതികരണത്തോട് കരാറില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറ്റം സാധ്യമല്ലെന്ന് മേ പ്രതികരിച്ചു.കരാറിന്മേൽ ചർച്ചക്ക് തയ്യാറാകണമെന്നും മേ ആവശ്യപ്പെട്ടു.
മേയ് 21 ന് പാർലമെന്‍റിൽ പുതിയ പദ്ധതി അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. 29 വരെ എം പി മാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചർച്ച നടത്തുകയും ചെയ്യും.എം പി മാർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളിൽ അന്നു തന്നെ വോട്ടെടുപ്പ് നടത്താനും തീരുമാനമായി.തുടർന്ന് തയ്യാറാക്കുന്ന പുതിയ കരട് യൂറോപ്യൻ യൂണിയനിൽ അവതരിപരിപ്പിച്ചതിന് ശേഷമാകും പ്ർലമെന്‍റിൽ വോട്ടെടുപ്പ് നടക്കുക.മാര്‍ച്ച് 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ട അവസാന തീയതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here