അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന വിധവയായ സ്ത്രീയുടേയും മക്കളുടേയും നേരെ ആസിഡാക്രമണം

പിറവം പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ കഴിയുന്ന വിധവയായ സ്ത്രീയുടേയും മക്കളുടേയും നേരെ ആസിഡാക്രമണം. സ്മിത എന്ന യുവതിയുടേയും നാല് മക്കളുടേയും നേരെയാണ് ഇന്നലെ രാത്രിയോടെ ആസിഡാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ സ്മിതയുടെ മൂത്തമകളുടെ മുഖം പൂര്‍ണ്ണമായും പൊള്ളി. പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ എന്‍സിസി യുടെ ആഭിമുഖ്യത്തിലാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇതിന് സമീപത്തെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് അഞ്ച് പേര്‍ അടങ്ങുന്ന കുടുംബം കഴിയുന്നത്. കഴിഞ്ഞ ദിവസവും ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ജനലിലൂടെ ചിലര്‍ കട്ടിലിനും കിടയ്ക്കയ്ക്കും തീയിടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടിലെ ഉപകരണങ്ങളെല്ലാം കത്തി നശിച്ചിരുന്നു.
ആക്രമണം നടക്കുമ്പോള്‍ കുട്ടികള്‍ സ്ക്കൂളില്‍ പോയിരുന്നു. സ്മിത ഇവര്‍ക്ക് വയ്ക്കുന്ന വീടിന്റെ നിര്‍മ്മാണ ജോലികളിലും. വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ അന്ന് ആളപായമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ തന്നെ ഇവരുടെ മേല്‍ ആസിഡ് ആക്രമണവും ഉണ്ടായി. സ്മിതയുടെ മൂത്തമകന്‍ നെവിന്‍, ഇളയ മക്കളായ സ്മിജ, സ്മിന, സ്മിനു എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ സ്മിനയുടെ നില ഗുരുതരമാണ്. മുഖത്ത് പൂര്‍ണ്ണമായും പൊള്ളലേറ്റ കുട്ടിയെ ഇപ്പോള്‍ കോട്ടയം ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്മിനയുടെ കാഴ്ചശക്തിയുടെ കാര്യത്തിൽ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് വേറെ ഹോസ്പിറ്റലിൽ കൊണ്ട് പോകണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here