കെടിഡിഎഫ്‌സിയില്‍ കൂട്ടരാജി; ധനകാര്യ, ഗതാഗത വകുപ്പ് സെക്രട്ടറിമാര്‍ രാജിവെച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കേരള ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ്‌സി) ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ധനകാര്യവകുപ്പ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും രാജിവച്ചു. അഡീഷണല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയാണ് ഇരുവരും ഒഴിഞ്ഞത്.സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി.
ബോര്‍ഡംഗമായ ധനകാര്യ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അഡീഷണല്‍ സെക്രട്ടറിക്ക് സ്ഥാനം കൈമാറിയിടത്താണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഔദ്യോഗിക കാരണങ്ങള്‍കൊണ്ടാണ് രാജിയെന്ന് ഫയലില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗത ബോര്‍ഡ് അംഗം ജ്യോതിലാല്‍ കൂടി ചുമതലകളില്‍ നിന്നും രാജിവെച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് നല്‍കാത്തതിനാല്‍ രജീസ്ട്രാര്‍ ഓഫ് കമ്പനീസ് കെടിഡിഎഫ്‌സിക്ക് കത്ത് നല്‍കിയിരുന്നു. വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നതിനിടെയാണ് കൂട്ടരാജി. ചുമതലകളില്‍ നിന്നും സെക്രട്ടറിമാര്‍ മനപൂര്‍വം ഒഴിഞ്ഞുമാറിയതാണെന്നാണ് ആക്ഷേപം. അതേസമയം, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇരുവരുടേയും രാജി സ്വീകരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here