കോട്ടയത്ത് പതിനഞ്ചുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

കോട്ടയത്തു നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. അരീപ്പറമ്പില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള അജേഷ് കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി കുഴിച്ചിടുകയായിരുന്നു എന്ന് അജേഷ് പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മണര്‍കാട് മാലം സ്വദേശിയാണ് അജീഷ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here