ഡോണൾഡ് ട്രംപ്- കിം ജോംങ് ഉൻ രണ്ടാംഘട്ട ചർച്ച ഫെബ്രുവരി അവസാനത്തോടെ

ഡോണൾഡ് ട്രംപ്- കിം ജോംങ് ഉൻ രണ്ടാംഘട്ട ചർച്ച ഫെബ്രുവരി അവസാനത്തോടെ.ഉത്തരകൊറിയൻ ഉന്നത ഉദ്യോഗസ്ഥൻ.വാഷിംഗ്ടണിൽ ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഡോണൾഡ് ട്രംപിനുള്ള കത്തുമായാണ് ഉത്തരകൊറിയൻ പ്രതിനിധി കിം യോങ് ചോൾ യു എസിലെത്തിയത്. ഒന്നര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ രണ്ടാം ഘട്ട ചർച്ചയും ആണവ നിരായുധീകരണവുമായിരുന്നു ചർച്ചാ വിഷയം.കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ട്രംപ് ഉന്‍ ആദ്യ ഘട്ട ചർച്ചയിലെ പ്രഖ്യാപനമായിരുന്ന ഉത്തര കൊറിയയുടെ അണവനിരായുധീകരണം എങ്ങുമെത്തിയിരുന്നില്ല.അതേസമയം കൂടിക്കാഴ്ചക്ക് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ട്രംപ് യു എസിന്‍റെ നൂതന മിസൈൽ പ്രതിരോധ പദ്ധതി അനാച്ഛാദനം ചെയതു. ട്രംപ് ഉന്‍ കൂടിക്കാഴ്ച വിയറ്റ്നാമിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടിക്കാഴ്ചയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here