Advertisement

‘പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം, ഇറാൻ നിരുപാധികം കീഴടങ്ങണം’: മുന്നറിയിപ്പുമായി ഡൊണൾഡ് ട്രംപ്

13 hours ago
Google News 2 minutes Read

ഇറാൻ ഇസ്രയേൽ യുദ്ധത്തിൽ ഇടപെടലുമായി അമേരിക്കയും. ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അറിയാം. ഈ അവസരത്തിൽ അവിടെ ആക്രമണം നടത്തില്ല. നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്ന് ദി ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പോസ്റ്റ്.

“പരമോന്നത നേതാവ്”  ‘എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാം. ഇപ്പോള്‍ കൊലപ്പെടുത്താൻ ഉദ്ദേശമില്ല. പക്ഷേ ജനങ്ങള്‍ക്ക് നേരെ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഞങ്ങളുടെ ക്ഷമ, അത് നേര്‍ത്ത് വരികയാണ്.’ എന്നാണ് ട്രംപ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ ഉപാധികളില്ലാത്ത കീഴടങ്ങൽ എന്ന ഒരു ഒറ്റവരി പോസ്റ്റ് കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു പോസ്റ്റിൽ, ഡൊണാൾഡ് ട്രംപ് കുറിച്ചത് , “ഇറാൻ നിരുപാധികം കീഴടങ്ങണം എന്നാണ്. പശ്ചിമേഷ്യയിലേക്ക് കൂടുതൽ സേന വിന്യാസവുമായി അമേരിക്ക രംഗത്തെത്തി. കൂടുതൽ പോർ വിമാനങ്ങൾ എത്തിക്കാൻ നീക്കം. F-16,F-22,F-35 പോർവിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തുന്നു.

അതേസമയം ഇറാനുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി യു.എസ്. ഡൊണാൾഡ് ട്രംപ്. ജി-7 ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെ വിമാനത്തിൽ വെച്ചാണ് ട്രംപ് ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. വെടിനിർത്തലിന് ഇടപെട്ടെന്ന് തരത്തിലുള്ള വാർത്തകൾ ട്രംപ് നിഷേധിച്ചു.

Story Highlights : not going to kill khamenei for now donald trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here