ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ടെന്ന രേഖ സിപിഐഎമ്മിനുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത്; മറുപടിയുമായി എം. സ്വരാജ്

ജനസംഘവുമായി സഖ്യം ചേർന്നിട്ടുണ്ടെന്ന് സിപിഐഎമ്മിന്റെ ചരിത്ര രേഖയിലുണ്ടെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. എപ്പോഴും യോജിക്കാവുന്ന അവസ്ഥ നിലനിൽക്കുന്നെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അതിനിടെ, നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് മറുപടിയുമായെത്തി. അടിയന്തരാവസ്ഥാക്കാലത്ത് ജനതാപാർട്ടിയുമായാണ് സിപിഐഎം സഹകരിച്ചതെന്ന് എം സ്വരാജ് പറഞ്ഞു. എന്നാൽ ജനതാപാർട്ടിയിൽ ആർ എസ് എസ് സ്വാധീനമുണ്ടെന്ന വിമർശനം ഉയർന്നപ്പോൾ ആർ എസ് എസ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചിരുന്നെന്നും എം സ്വരാജ് വ്യക്തമാക്കി.
അതേസമയം രാഷ്ട്രീയകേരളം കാത്തിരുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ.പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചതോടെ നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ് ഇന്ന്. പോളിംഗ് സാമഗ്രികളുടെ വിതരണം അൽപസമയത്തിനകം ആരംഭിക്കും. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരം വോട്ടർമാരാണ് നാളെ വിധിയെഴുതുക.
Story Highlights : Aryadan Shoukath claims CPI(M) allied with Jana Sangh in the past
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here