70 വര്‍ഷമായി പാകിസ്ഥാന്‍ ചെയ്യാത്തത് മോദിയും അമിത് ഷായും അഞ്ച് വര്‍ഷം കൊണ്ട് ചെയ്തു: കേജ്‌രിവാള്‍

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം ശിഥിലമാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അതുകൊണ്ട് തന്നെ ബിജെപിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
Read More: സ്വതന്ത്ര ഇന്ത്യയിലെ രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 70 വര്‍ഷമായി പാകിസ്ഥാന്‍ പോലും ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കേജ്‌രിവാള്‍ വിമര്‍ശിച്ചു. അവര്‍ മുസ്‍ലിംകള്‍ക്കെതിരെ ഹിന്ദുക്കളെ തിരിച്ചു, ക്രിസ്ത്യാനികള്‍ക്കെതിരെ മുസ്‍ലിംകളെ വര്‍ഗീയ ചേരിയിലാക്കി. ഇനിയും ഇവര്‍ അധികാരത്തില്‍ വന്നാല്‍ രാജ്യം ശിഥിലമാകും. അതുകൊണ്ട് തന്നെ രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി ബി.ജെ.പിയെ തെരഞ്ഞെടുപ്പില്‍ തകര്‍ക്കണം. ജനങ്ങളെ തമ്മില്‍തല്ലിക്കുന്ന രാഷ്ട്രീയം കളിക്കാന്‍ ഇനി ബി.ജെ.പിയെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here