മൈക്കിൾ ജാക്‌സൺ തന്നെ ഏഴ് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നു : കൊറിയോഗ്രാഫർ വേഡ് റോബ്‌സൺ

പോപ്പ് ഇതിഹാസം മൈക്കിൾ ജാക്‌സണെതിരെ ഗുരുതര ആരോപണങ്ങളുമായി ഡാൻസ് കൊറിയോഗ്രാഫർ വേഡ് റോബിൻസൺ. സൺഡാൻസ് ഫിലിംഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനിരിക്കുന്ന ‘ലീവിങ് നെവർലാൻഡ്’ എന്ന ഡോക്യുമെന്ററിയിലാണ് റോബ്‌സൺ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
Read More : മൈക്കിൾ ജാക്‌സൺ ഇങ്ങനെയൊരാളായിരുന്നോ!!
ചെറുപ്പകാലത്ത് മൈക്കിൾ ജാക്‌സൺ ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും പിന്നീട് വർഷങ്ങൾക്ക് ശേഷം അവർ എങ്ങനെ അതിനെ അതിജീവിച്ചു എന്നതിനെ കുറിച്ചും ലോകത്തിന് മുമ്പിൽ രണ്ട് യുവാക്കൾ വിവരിക്കുന്നതാണ് ഡോക്യുമെന്ററി. ഏഴും പത്തും വയസ്സായിരുന്നപ്പോഴാണ് യുവാക്കളെ മൈക്കിൾ ജാക്‌സൺ പീഡിപ്പിച്ചത്.
തനിക്കുണ്ടായ നഷ്ടങ്ങൾക്ക് പകരമായി 2016ൽ ജാക്ക്‌സണിന്റെ എസ്റ്റേറ്റിനെതിരെ $1.6 ബില്യൺ തുകയുടെ നഷ്യപരിഹാരക്കേസ് നൽകിയ വ്യക്തിയാണ് ഓസ്‌ട്രേലിയൻ സ്വദേശിയായ വേഡ് റോബ്‌സൺ എന്ന 36 കാരൻ. ഏഴു വയസ്സിലാണ് മൈക്കിൾ ജാക്‌സൺ തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ റോബ്‌സൺ പറയുന്നു. ഏഴ് വർഷക്കാലത്തോളം നീണ്ടുനിന്ന ഈ പീഡനം റോബ്‌സൺ 14 വയസ്സായപ്പോൾ നിർത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ റോബ്‌സണിന്റെ ആരോപണത്തിൽ മൈക്കിൾ ജാക്‌സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു.
Read More : മൈക്കിൾ ജാക്‌സനെ അച്ഛൻ രാസവസ്തുക്കൾ നൽകി വന്ധ്യംകരിച്ചിരുന്നു; വെളിപ്പെടുത്തലുകളുമായി ഡോക്ടർ
എന്നാൽ 2005 ൽ സമാന ആരോപണം മൈക്കിൾ ജാക്‌സണെതിരെ ഉണ്ടായപ്പോൾ താരത്തെ പിന്തുണച്ച വ്യക്തിയാണ് റോബ്‌സണെന്ന് മൈക്കിൾ ജാക്‌സണിന്റെ കുടുംബം പറയുന്നു. തനിക്ക് ജാക്കസണിൽ നിന്നും ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു അന്ന് റോബ്‌സൺ പറഞ്ഞത്.
ഈ വർഷം അവസാനത്തോടെ എച്ചബിഒ ഡോക്യുമെന്ററി പ്രദർശിപ്പിക്കും. അതുകൊണ്ട് തന്നെ എച്ച്ബിഒക്കെതിരെയും ജാക്ക്‌സണിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 1992 ൽ മൈക്കിൾ ജാക്കസൺ എച്ച്ബിഒയുടെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവർലാൻഡ്’ പ്രദർശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. ഇതിന്റെ ഭാഗമായി #StopLeavingNeverlandNow എന്ന ഹാഷ്ടാഗും ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here