‘സ്ത്രീ ശാക്തീകരണത്തെകുറിച്ച് വാചാലരാകുന്ന കേരള സർക്കാർ കന്യാസ്ത്രികളെ സംരക്ഷിക്കാനായി എന്ത് നടപടിയാണ് കൈകൊണ്ടത് ?’ : സ്മൃതി ഇറാനി

കേരള സർക്കാരിൻറെ സ്ത്രീ സുരക്ഷ നടപടികളിലെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്ത്രീ ശാക്തീകരണത്തെകുറിച്ച് വാചാലരാകുന്ന കേരള സർക്കാർ കന്യാസ്ത്രികളെ സംരക്ഷിക്കാനായി എന്ത് നടപടിയാണ് കൈകൊണ്ടതെന്ന് സ്മൃതി ഇറാനി ചോദിച്ചു. തൻറെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടി കാട്ടി കന്യാസ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
പീഢനം ആരോപിക്കപെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരസ്യമായി രംഗത്തെത്തിയ നാലു കന്യാസ്ത്രികളെ സഭ കുരവിലങ്ങാട് കോൺവെൻറിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുവാനും, അവരെ സംരംക്ഷിക്കുവാനും പിണറായി സർക്കാർ എന്ത് നടപടിയാണ് കൈ കൊണ്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ചോദിച്ചത്. ശബരി മല സ്ത്രീ പ്രവേശനത്തിൽ വാചാലരാകുന്ന സർക്കാരിനു കന്യാസ്ത്രീകളുടെ കാര്യത്തിൽ ശ്രദ്ധയില്ലെന്നും സ്മൃതി ഇറാനി കുറ്റപെടുത്തി.
ഇതിനിടെ നാലു കന്യാസ്ത്രീകളോടപ്പം ഫ്രാങ്കോ മുളക്കലിനെതിരെ രംഗത്തു വന്ന മറ്റൊരു കന്യാസ്ത്രീ തൻറെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടി കാട്ടി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here