Advertisement

മാന്ദാമംഗലം പള്ളി തർക്കം; കളക്ടറുടെ ഉപാധികൾ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം

January 19, 2019
0 minutes Read

തൃശ്ശൂർ മാന്ദാമംഗലം പള്ളി തർക്കത്തിൽ കളക്ടറുടെ ഉപാധികൾ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം. ഹൈക്കോടതി ഉത്തരവ് പ്രകാരം ഭരണ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമെന്ന് സഭാ നേതൃത്വം അറിയിച്ചു. എന്നാൽ നാളെ പള്ളിയിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് യാക്കോബായ വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും ഈ ആവശ്യം കളക്ടർ നിരസിച്ചു.

മാന്ദാമംഗലം സെന്റ് മേരീസ് പള്ളി തർക്കത്തിൽ സമവായമായെങ്കിലും പള്ളിയിലെ ആരാധനയും ഭരണനിർവഹണവും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായില്ലായിരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തെ തുടർന്ന് ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ പള്ളിയിൽ നിന്ന് മാറണമെന്ന് ജില്ലാ കളക്ടർ ടി വി അനുപമ ഇന്നലെ വിളിച്ചു ചേർത്ത ചർച്ചയിൽ നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഇരു വിഭാഗവും പള്ളിയിൽ നിന്ന് മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top