നിരോധിത നൈട്രോസൻ ഗുളികകളുമായി മൂന്നംഗ സംഘം പിടിയില്‍

നിരോധിത നൈട്രോസൻ ഗുളികകൾ വില്പനക്ക് എത്തിച്ച മൂന്നംഗ സംഘത്തെ കൊച്ചിയിൽ പോലീസ് പിടിക്കൂടി. പോണ്ടിച്ചേരിയിൽ നിന്നും ഗുളികകളുമായെത്തിയ കണ്ണമാലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.
സെൻട്രൽ സ്റ്റേഷൻ എസ് ഐ സുനു മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിരോധിത നൈട്രോസെൻ ഗുളികകളുമായെത്തിയ സംഘത്തെ പിടികൂടിയത്. മാനസിക രോഗികള്‍ക്ക് നൽകുന്ന മരുന്നാണ് നൈട്രോസെൻ ഗുളികകൾ. ഇവ കേരളത്തിന്ന് പുറത്ത് ഡോക്ടറുടെ കുറിപ്പില്ലാതെയും ലഭ്യമാകും. അതിനാലാണ് പോണ്ടിച്ചേരിയിൽ നിന്നും ഇവർ മരുന്നുമായി കൊച്ചിയിലെത്തിയത്.
കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ടു വില്പന നടത്തുന്നതിനാണ് പുറത്തുനിന്നും ഏജന്റ്മാർ വഴി ഇവർ ഗുളികകൾ വാങ്ങിയതെന്നും കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here