സൗദിയില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത; ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

സൗദി അറേബ്യയിലെ ഏഴ് പ്രവിശ്യകളില്‍ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അതേസമയം, ഒരാഴ്ചയായി രാജ്യത്ത് അതിശൈത്യം തുടരുകയാണ്.
Read Also: സൗദിയില്‍ നിന്നും 7143 ഓളം സ്ഥാപനങ്ങള്‍ വിപണി വിട്ടതായി റിപ്പോര്‍ട്ട്
അന്തരീക്ഷത്തെ മൂടുന്ന കനത്ത പൊടിക്കാറ്റ് ദൃശ്യക്ഷമത കുറക്കും. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Read Also: ബൗണ്ടറി ലൈനില്‍ അമ്പരപ്പിച്ച് മക്കല്ലം; വീഡിയോ വൈറല്‍
പുണ്യ നഗരങ്ങളായ മദീന, മക്ക, അറാര്‍ ഉള്‍പ്പെടുന്ന വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ബാഹ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങള്‍, കിഴക്കന്‍ പ്രവിശ്യ, ഇതിന് പുറമെ നജ്‌റാന്‍, അല്‍ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ കനത്ത പൊടിക്കാറ്റ് വീശാനാണ് സാധ്യത.
Read Also: ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (21-01-2019)
കഴിഞ്ഞ രണ്ട് ദിവസങ്ങളി ശക്തമായ പൊടിക്കാറ്റ് വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട 1380 പേര്‍ മദീനയിലെ 12 ആശുപത്രികളില്‍ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here