വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുമ്പ് ശ്രദ്ധിക്കുക; ട്രോൾ രൂപത്തിൽ ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുമ്പ് ശ്രദ്ധിക്കുകയെന്ന് കേരള പോലീസിന്റെ ജാഗ്രതാ നിർദ്ദേശം. ഒരു പക്ഷെ ആ സൗജന്യം ഹാക്കർമാരുടെ ചൂണ്ടക്കൊളുത്താകാം എന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. പതിവ് പോലെ ട്രോളിലൂടെ തന്നെയാണ് പോലീസ് ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്.
‘വൈഫൈ ഫ്രീ എന്ന് കണ്ട് ചാടി വീഴുന്നതിന് മുൻപ് ഇതൊന്നു ശ്രദ്ധിക്കുക. ??
ഒരു പക്ഷെ ആ സൗജന്യം ഹാക്കർമാരുടെ ചൂണ്ടക്കൊളുത്താകാം. അത് കണ്ടു ഭ്രമിച്ചാൽ നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യതയുണ്ട്. വൈഫൈ ദാതാവിനു അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്റെ അനുമതി കൂടാതെ കടന്നു കയറാനാകും എന്നത് ഓർക്കുക. സൂക്ഷിക്കുക’- ഇതാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here