കെഎസ്ആര്‍ടിസി താൽക്കാലിക കണ്ടക്ടർമാരുടെ സമരം ഇന്ന് മുതല്‍

ജോലിയിൽ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് , പിരിച്ചുവിടപ്പെട്ട കെഎസ്ആര്‍ടിസി താൽക്കാലിക കണ്ടക്ടർമാർ ഇന്നു മുതൽ സമരം ആരംഭിക്കും. സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല ശയനപ്രദക്ഷിണം സമരമാണ് എംപാനൽ കൂട്ടായ്മ നടത്തുക. വിവിധ ജില്ലകളിൽനിന്നുള്ളവർ സമരത്തിൽ പങ്കാളികളാകും . രാവിലെ 10 മണിമുതൽ ആണ് സെക്രട്ടറിയേറ്റ് വളഞ്ഞ് കൊണ്ടുള്ള സമരം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം അണ് നാലായിരത്തോളം വരുന്ന താൽക്കാലിക ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടത് .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here