ശബരിമല നടയടച്ച സംഭവം; വിശദീകരണം നല്‍കാന്‍ തന്ത്രിയ്ക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ബിന്ദുവും കനക ദുർഗ്ഗയും ശബരിമലയിൽ പ്രവേശിച്ചതായി മുഖ്യമന്ത്രി സ്ഥിരീകരിച്ചതിനു പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി ഭരണഘടനാ വിധിയുടെ അന്തഃസത്തക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയത്.
ദേവസ്വം കമ്മീഷണറുടെ നോട്ടീസ് ഈ മാസം ആറിനാണ് എക്സിക്യൂട്ടീവ് ഓഫീസർ തന്ത്രിക്ക് കൈമാറിയത്. 15 ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദേശം. തന്ത്രിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ സംബസിച്ച് തീരുമാനമെടുക്കുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here