രണ്ട് വര്‍ഷം, 8158 നുണപ്രസ്താവനകള്‍; ഡോണാള്‍ഡ് ട്രംപിന്റെ നുണക്കഥ പട്ടിക പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ്

അമേരിക്കന്‍ പ്രസിഡന്റ് അധികാരത്തിലെത്തി 2 വര്‍ഷം തികഞ്ഞപ്പോള്‍, അദ്ദേഹത്തിന്റെ നുണക്കഥകളുടെ അമ്പരപ്പിക്കുന്ന പട്ടിക പുറത്തുവിട്ടിരിക്കുകയാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം. ട്രംപിന്റെ സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ 8158 പ്രസ്താവനകളാണ് രേഖകള്‍ സഹിതം പത്രം പ്രസിദ്ധീകരിച്ചത്.
ഒരു ദിവസം ശരാശരി 6 നുണപ്രസ്താവനകള്‍, അതായിരുന്നു ട്രംപിന്റെ ആദ്യ വര്‍ഷത്തെ പ്രകടനകണക്ക്. 2 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആ പട്ടിക 16.5 എന്നതിലേക്കെത്തിച്ചു അമേരിക്കന്‍ പ്രസിഡന്റ്. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്് തീര്‍ത്തും ആധികാരികമാണ്. ഫാക്ട് ചെക്കേഴ്സ് ഡാറ്റബേസിനെ അധികരിച്ചാണ് ഡോണാള്‍ഡ് ട്രംപ് നടത്തിയ തെറ്റിദ്ധാരണാജനകവും വ്യാജവുമായ പ്രസ്താവനകള്‍ അരിച്ചു പെറുക്കിയത്. ഭരണത്തിലേറി ആദ്യ നൂറു ദിവസം കൊണ്ടു തന്നെ ആധികാരികത ഒന്നുമില്ലാത്ത 492 അവകാശവാദങ്ങള്‍ ട്രംപ് ഉന്നയിച്ചു.
വിദേശനയം സംബന്ധിച്ച് 900 നുണകള്‍, വാണിജ്യ വ്യാപാര കാര്യങ്ങളില്‍ 854, സാമ്പത്തിക മേഖലയെ കുറിച്ച് 790, തൊഴില്‍ വിഷയങ്ങളില്‍ 755, പിന്നെ അല്ലറ ചില്ലറ നുണകള്‍ വേറെ 899 ഉം. ഒരു രാഷ്ട്രത്തലവന്‍ ഇത്രയധികം നുണ പറഞ്ഞ ചരിത്രമില്ലെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് കണക്കുകള്‍ സഹിതം സ്ഥിരീകരിക്കുന്നത്. 732 ദിവസത്തെ ഭരണകാലയളവില്‍ കേവലം 11 ദിവസം മാത്രമാണത്രേ ഡോണാള്‍ഡ് ട്രംപ് നുണ പ്രസ്താവനകള്‍ നടത്താതിരിന്നുട്ടുള്ളൂ. മുപ്പതിലധികം നുണകള്‍ ഒരു ദിവസം തന്നെ പറഞ്ഞിട്ടുള്ള 74 ദിവസങ്ങളുമുണ്ട് അമേരിക്കന്‍ പ്രസിഡന്റിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here