പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്ര തുക ലഭിച്ചെന്ന് വെളിപ്പെടുത്താനാകില്ല; പ്രധാനമന്ത്രിയുടെ ഓഫീസ്

പ്രളയാനന്തര കേരള പുനർനിർമ്മാണത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എത്ര തുക സംഭാവനയായി ലഭിച്ചെന്ന് വെളിപ്പെടുത്താനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ദുരിതാശ്വാസ നിധിയിൽ നിന്നും ഇതുവരെ സംസ്ഥാനത്തിന് രണ്ട് കോടി മുപ്പത്തി ആറ് ലക്ഷത്തി അൻപതിനായിരം രൂപ നൽകി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
Read Also: ‘അപ്പന്റെ ചരിത്രം അപ്പന്’; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ട്രെയിലര്‍ പുറത്തിറക്കി
വിദേശ രാജ്യങ്ങളടക്കം കേരളത്തിന്റെ പുനർ നിർമ്മാണത്തിന് സഹായ വാഗ്ദാനം അറിയിച്ചപ്പോൾ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് ആ സമയത്ത് എറെ വിവാദമായിരുന്നു. നേരിട്ട് കേരളത്തിന് സഹായം കൈപറ്റാൻ വിലക്ക് കല്പിച്ച കേന്ദ്രം പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് അവ കൈമാറാനാണ് നിർദ്ധേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും സഹായം പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലെയ്ക്ക് കൈമാറുകയും ചെയ്തു.
Read Also: ശ്രീശാന്തിനെ തല്ലിയ തെറ്റ് തിരുത്താന്‍ ഹര്‍ഭജന് ആഗ്രഹം
എന്നാൽ, ഈ വിധത്തിൽ കേരളത്തിന്റെ പുനർ നിർമ്മാണത്തിനായ് കൈമാറിയ തുക എത്ര ആണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസിന്റെ ഇപ്പോഴത്തെ നിലപാട്. ട്വന്റിഫോർ ന്യൂസിനെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം രേഖാമൂലം അറിയിച്ചു. 2018 ആഗസ്റ്റിന് ശേഷം കേരളത്തിന്റെ പുനർ നിർമ്മാണത്തിനായ് ലഭിച്ച തുക എത്ര എന്നത് സംബന്ധിച്ച കണക്ക് വേർതിരിച്ച് സൂക്ഷിച്ചിട്ടില്ല.
Read Also: പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?
അതേസമയം, പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ നിധിയിൽ നിന്ന് കേരളത്തിന്റെ പ്രളയ ദുരന്തത്തിന് ആശ്വാസമായ് നൽകിയത് രണ്ട് കോടിമുപ്പത്തി ആറ് ലക്ഷത്തി അൻപതിനായിരം രൂപമാത്രമാണെന്നും രേഖമൂലം വ്യക്തമാക്കി. 113 പേരുടെ മരണത്തിന് സമാശ്വാസമായ് ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും 21 പേർക്ക് ഗുരുതരമായ് പരിക്കേറ്റതിന് നഷ്ടപരിഹാരമായ് അൻപതിനായിരം രൂപ വീതവും ആണ് അനുവദിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here