Advertisement

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് വൈകും

January 22, 2019
1 minute Read
sabarimala

ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് വൈകും. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ജനുവരി മുപ്പത്‌ വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു.

Read More: പാലക്കാട് എം.ബി രാജേഷ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കും; ബിജെപിക്ക് വേണ്ടി ശോഭാ സുരേന്ദ്രന്‍?

ഇന്ദു മൽഹോത്ര തിരികെയെത്തിയ ശേഷം പുതിയ തീയതി നിശ്ചയിക്കും. ജഡ്ജിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും തീയതി തീരുമാനിക്കുക. ശബരിമല വിഷയം പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ദേശീയ അയ്യപ്പ ഭക്‌തജന കൂട്ടായ്മയുടെ അഭിഭാഷകനാണ് പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന് കോടതിയോട് ആരാഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top