Advertisement

നിര്‍ബന്ധിത മൂത്ര പരിശോധന; കോലഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍

January 22, 2019
Google News 0 minutes Read
kozhencheri med college

വിദ്യാര്‍ത്ഥികളില്‍ നിര്‍ബന്ധിത മൂത്രപരിശോധന. കോലഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നിര്‍ബന്ധിച്ചാണ് സമ്മത പത്രം വാങ്ങുന്നതെന്നും നടപടി മനുഷ്യാവകാശ ലംഘനമാണെന്നുമുള്ള വാദത്തിൽ ഉറച്ചനിൽക്കുകയാണ് വിദ്യാര്‍ത്ഥികള്‍.  പരിശോധന നടത്താന്‍ തീരുമാനിച്ചത് എല്ലാവരുടെയും സമ്മതപത്രം വാങ്ങിയിട്ടാണും ലഹരി ഉപയോഗം കണ്ടെത്തുന്നതിനുള്ള പുതിയ ചുവട് വയ്പ്പാണിതെന്നുമാണ് കോളജിന്റെ വിശദീകരണം.

എന്നാല്‍  കഴിഞ്ഞ 17നാണ് കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജ് ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താന് തീരുമാനിച്ച്കൊണ്ട് സര്‍ക്യുലര്‍ പുറത്തുവിട്ടത്. ഇതിനെതിരെ അന്ന് തന്നെ വിദ്യാർത്ഥികൾ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കുലര്‍ തെറ്റിദ്ധരിക്കപ്പെട്ടതായി വിശദീകരിച്ച് കോളജ് മാനേജ്മെന്റ് പുതിയ സര്‍ക്യുലര്‍ പുറത്തിറക്കിയത്. ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നതായും ഹോസ്റ്റില്‍ താമസിക്കണമെങ്കില്‍ സമ്മതപത്രം ഒപ്പിടണമെന്ന് നിർബന്ധിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here