Advertisement

സവര്‍ണ ലോബി; ഒരു രാജാവും ചങ്ങനാശ്ശേരിക്കാരനും തന്ത്രിയും കൂടി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന് വെള്ളാപ്പള്ളി

January 22, 2019
Google News 0 minutes Read

ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബിയാണെന്നും  കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌  ഒരു രാജാവും  ഒരു ചങ്ങനാശ്ശേരിക്കാരനും തന്ത്രിയും കൂടിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. സവര്‍ണലോബികള്‍ പ്രത്യേകമായി കൂടി തീരുമാനിച്ചാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത്.

സെന്‍കുമാറിനെ കാണിച്ച് ഈഴവന്റെ എല്ലാ പ്രാതിനിധ്യവും ഉണ്ടെന്ന് കാണിക്കുന്നത് കൗശലബുദ്ധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു ഐക്യം പറഞ്ഞു നടന്ന് പിന്നീട് പാര വെച്ച് മാറി നിന്നവരാണ് ഇന്ന് ഇതിനു മുന്നില്‍ ചാടി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നത്. ശബരിമല വിഷയത്തില്‍ ആത്മീയതയെ മാര്‍ക്കറ്റ് ചെയ്ത് രാഷ്ട്രീയക്കാര്‍ കയ്യിലെടുക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here