Advertisement

വിദേശ തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കിയ കമ്പനിക്കെതിരെ ഒന്നര ലക്ഷം രൂപ പിഴ ചുമത്തി

January 23, 2019
Google News 1 minute Read

വിദേശ തൊഴിലാളികള്‍ക്ക് ശമ്പള വിതരണം മുടക്കിയ കമ്പനിക്കെതിരെ റിയാദ് ലേബര്‍ കോടതി ഒന്നര ലക്ഷം റിയാല്‍ പിഴ ചുമത്താന്‍ ഉത്തരവിട്ടു. പിഴ സംഖ്യ മാനവ ശേഷി വികസന നിധിയില്‍ അടക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

വിദേശ തൊഴിലാളികള്‍ക്ക് ശമ്പളം വിതരണം ചെയ്യാത്ത പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടി. ശമ്പളം വിതരണം ചെയ്യാമെന്ന വ്യവസ്ഥയില്‍ നേരത്തെ ഇത്തരം കേസുകള്‍ ഒത്തു തീര്‍പ്പാക്കുകയായിരുന്നു പതിവ്. വാര്‍ഷികാവധി അലവന്‍സ്, കുടിശ്ശിക ശമ്പളം എന്നിവ ഉള്‍പ്പെടെ 2.7 ലക്ഷം റിയാല്‍ തൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതെ കോടതിയെ സമീപിക്കുകയായിരുന്നു. ശമ്പള വിതരണം തൊഴിലുടമയുടെ അടിസ്ഥാന ബാധ്യതയാണ്. അതുകൊണ്ടുതന്നെ മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തൊഴിലാളികള്‍ ഹാജരായില്ല എന്ന വാദം കോടതി അംഗീകരിച്ചില്ല. മാത്രമല്ല ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തൊഴില്‍ നിയമത്തിലെ 81-ാം വകുപ്പില്‍ വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here