കരിങ്കടലിലെ കപ്പലപകടത്തില്‍ മരിച്ചവരില്‍ ആറ് ഇന്ത്യക്കാരും

റഷ്യയ്ക്ക് സമീപം കരിങ്കടലിലുണ്ടായ കപ്പൽ അപകടത്തിൽ ആറ് ഇന്ത്യക്കാർ മരിച്ചു. 15 ഇന്ത്യാക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. മലയാളിയുള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തി. ആറുപേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. കാണാതായ ആറ് ഇന്ത്യക്കാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ചയാണ് ടാന്‍സാനിയക്ക് സമീപം കരിങ്കടലില്‍ രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചത്. ഒരു കപ്പലില്‍ നിന്ന് മറ്റൊന്നിലേക്ക് എണ്ണ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇരു കപ്പലിലുമായി ആകെ 31 ജീവനക്കാരുണ്ടായിരുന്നതില്‍ 14 പേരും കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച പ്രാദേശിക സമയം ആറ് മണിയോടെ കരിങ്കടലിൽ വച്ച് രണ്ട് ചരക്കുകപ്പലുകൾക്ക് തീ പിടിക്കുകയായിരുന്നു. ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്സ്ട്രോ എന്നീ ടാൻസാനിയൻ കപ്പലുകൾക്കാണ് തീ പിടിച്ചത്. ഒരു കപ്പലിൽ നിന്ന് അടുത്തതിലേക്ക് കടലിൽ വച്ച് ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here