അരയും തലയും മുറുക്കി ബിജെപി; നിര്‍ണായക നേതൃയോഗം ഇന്ന് തൃശൂരില്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി നിര്‍ണായക നേതൃയോഗം ഇന്ന് തൃശ്ശൂരില്‍. തെരഞ്ഞെടുപ്പും മോദിയുടെ സന്ദര്‍ശനവുമാണ് പ്രധാന ചര്‍ച്ച. 10 മണിക്ക് കോർ കമ്മിറ്റി യോഗം ചേരും. തുടർന്ന് രണ്ട് മണിക്ക് സംസ്ഥാനത്തെ പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികളെയടക്കം ഉൾപ്പെടുത്തിയുള്ള വിപുലമായ യോഗവും ചേരും.
മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകൾ നേടുകയാണ് പാർട്ടി ലക്ഷ്യം. കെ സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ,എംടി രമേശ് എന്നീ ജനറൽ സെക്രട്ടറിമാർ മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളക്ക് മേലും മത്സരിക്കാൻ സമ്മർദ്ദമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here