ഹരിയാനയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; 20 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു

ഹരിയാനയിലെ ഗുരുഗ്രാമിനടുത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേന, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോര്‍സ്, ഹരിയാന പൊലീസ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
ദയാറാം എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തില്‍ കുടുങ്ങിയവരില്‍ അധികവും സെക്യൂരിറ്റി ജീവനക്കാരാണ്. രക്ഷാപ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബുള്‍ഡോസര്‍ ഉള്‍പ്പെടെ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
അതേസമയം, അനുമതിയില്ലാതെയാണ് കെട്ടിട നിര്‍മ്മാണം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിങ് പറഞ്ഞു. കെട്ടിടം എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിനയ് പ്രതാപ് പറഞ്ഞു. കെട്ടിട ഉടമ ദയാറാം പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here