സ്ത്രീ വിരുദ്ധ പരാമര്‍ശം: ഹാര്‍ദ്ദിക്കിന്റേയും രാഹുലിന്റേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ടെലിവിഷന്‍ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യക്കും കെ എല്‍ രാഹുലിനും ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സുപ്രീംകോടതി നിയോഗിച്ച പുതിയ അമിക്കസ് ക്യൂറിയുമായി ആലോചിച്ചാണ് ബിസിസിഐയുടെ നടപടി. ഇരുവര്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് നിലവില്‍ വന്നതായി ബിസിസിഐ അറിയിച്ചു. വിലക്ക് നീങ്ങുന്നതോടെ ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here