Advertisement

‘അസുഖമുണ്ടെങ്കില്‍ ആദ്യം ചികിത്സ നല്‍കൂ, പരോള്‍ പിന്നെയാകാം’; കുഞ്ഞനന്തന്റെ പരോളിനെതിരെ ഹൈക്കോടതി

January 24, 2019
0 minutes Read
KUNJANANDAN

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം.

ടി പി കേസിലെ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്തന്‍. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ കെ കെ രമ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിമര്‍ശനം. ജയില്‍ ചട്ടങ്ങള്‍ ലംഘിട്ട് കുഞ്ഞനന്തന് പരോള്‍ അനുവദിച്ച നടപടി റദ്ദു ചെയ്യണമെന്ന് രമ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശമില്ലാതെ കുഞ്ഞനന്തന് പരോള്‍ അനുവദിക്കരുതെന്നും രമ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top