കേരളാ കോണ്‍ഗ്രസിന്റെ ‘കേരള യാത്ര’ക്ക് ഇന്ന് തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ കോണ്‍ഗ്രസ് (എം) സംഘടിപ്പിക്കുന്ന കേരള യാത്രക്ക് ഇന്ന് കാസര്‍കോട് നിന്ന് തുടക്കമാകും. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി നയിക്കൂന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്യും.
Read Also: അമ്മയെ വിവാഹം കഴിപ്പിക്കാന്‍ മകന്‍; സോഷ്യല്‍ മീഡിയയില്‍ കയ്യടി
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ യാത്രയാണ് കേരളകോണ്‍ഗ്രസ്സിന്റെത്. കര്‍ഷക രക്ഷ, മതേതരഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങളാണ് യാത്ര മുന്നോട്ടുവയ്ക്കുന്നത്. 14ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. ബിജെപിയുടെ വര്‍ഗീയ ഫാഷിസത്തിനും സിപിഎമ്മിന്റെ സോഷ്യല്‍ ഫാഷിസത്തിനും എതിരെ വിശാലമായ ജനകീയ പ്രതിരോധം രൂപപ്പെടുത്താനും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള പോര്‍മുഖം തുറക്കാനുമാണു കേരള യാത്രയെന്നു ജോസ് കെ.മാണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here