മൂന്നാം സീറ്റിലുറച്ച് മുസ്ലീം ലീഗ്

മൂന്നാം സീറ്റെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ്. മലപ്പുറത്തിനും പൊന്നാനിക്കുമൊപ്പം മറ്റൊരു സീറ്റിന് കൂടി മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നാണ് നേതാക്കള്‍ ഒന്നടങ്കം പറയുന്നത്. അതേസമയം ലീഗ് മൂന്നാം സീറ്റെന്ന പൊതുവികാരം ഉള്‍ക്കൊളളുന്നില്ലെന്ന വിമര്‍ശനവുമായി ഇ.കെ സുന്നി മുഖപത്രം സുപ്രഭാതം രംഗത്തെത്തി.
യുഡിഎഫിലെ സീറ്റ് വിഭജന കാര്യത്തില്‍ പാര്‍ട്ടികള്‍ ആലോചനകള്‍ സജീവമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഇങ്ങനെ പ്രതികരിക്കുന്നത്. സീറ്റുകളുടെ കാര്യത്തില്‍ ഏകദേശ ധാരണയായെന്ന് മുല്ലപ്പളളി പറഞ്ഞതിന് പിന്നാലെയാണ് മൂന്നാം സീറ്റെന്ന ആവശ്യം ലീഗ് നേതാക്കള്‍ ശക്തമാക്കിയത്. മൂന്നാം സീറ്റിന് ലീഗിന് അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയില്ലെന്നായിരുന്നു ലീഗ് നേതാവ് അഡ്വ.കെഎന്‍എ ഖാദറിന്റെ പ്രതികരണം.
മൂന്നാം സീറ്റ് ആവശ്യമുന്നയിച്ച് ലീഗിന് പിന്നാലെ യൂത്ത് ലീഗും ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അത് നല്‍കണോ വേണ്ടയോ എന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടത് എന്നുമായിരുന്നു ലീഗിന്റെ ആവശ്യത്തെ പരാമര്‍ശിക്കാതെ പരാമര്‍ശിച്ചുകൊണ്ടുളള കെ.സുധാകരന്റെ മറുപടി. ലീഗ് മൂന്നാം സീറ്റെന്ന പൊതുവികാരം ഉള്‍ക്കൊളളുന്നില്ലെന്ന വിമര്‍ശനവുമായി ഇ.കെ സുന്നി മുഖപത്രം സുപ്രഭാതം രംഗത്തെത്തിയിട്ടുണ്ട്. തോല്ക്കാന്‍ സാധ്യതയുളള സീറ്റാണെങ്കില്‍പ്പോലും ലീഗ് അത് ചോദിച്ച് വാങ്ങിക്കണമെന്നാണ് മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here