Advertisement

സ‍ര്‍ക്കാര്‍ പദ്ധതികളിൽ ലാഭവിഹിതം വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന് പരാതി; മുസ്ലിം ലീഗ് നേതാവിനെ സസ്പെൻഡ് ചെയ്തു

1 day ago
Google News 1 minute Read

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതികളിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി.

മക്കരപറമ്പ് ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗമായ ടി.പി ഹാരിസ് മുസ്ലീം യൂത്ത് ലീഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ്. സംഭവത്തിൽ ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പാ‍ര്‍ട്ടിക്കകത്ത് ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഹാരിസിനെതിരെ പാർട്ടി നേതൃത്വം നടപടിയെടുത്തത്.

Story Highlights : muslim league suspended malappuram district panchayat member

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here