സംസ്ഥാനത്തെ സ്ക്കൂള്‍ വിദ്യാഭ്യാസം അടിമുടി മാറുന്നു

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമാറ്റത്തിന് ശൂപാര്‍ശ ചെയ്ത് വിദഗ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരണമെന്ന് സമിതി ശുപാര്‍ശ ചെയ്തു . അധ്യാപക യോഗ്യതയുള്‍പ്പെടെ പുനര്‍ നിര്‍ണയിക്കുന്ന റിപ്പോര്‍ട്ടാണ് സമിതി മുഖ്യമന്ത്രിക്ക് കൈമാറിയത്.
എസ് ഇ ആര്‍ ടി മുന്‍ ഡയറക്ടര്‍ എംഎ ഖാദര്‍ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് പൊതു വിദ്യാഭാസവും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ കൊണ്ടുവരാനുള്ള നീക്കത്തിന് പച്ചക്കൊടി വീശിയിരിക്കുന്നത്. ഇതുള്‍പ്പെടെ സമഗ്രമാറ്റം ശുപാര്‍ശചെയ്യുന്ന റിപ്പോര്‍ട്ട് സമിതി മുഖ്യമന്ത്രിക്ക് കൈമാറി. ഡയറക്ടറേറ്റ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ എന്ന പേരില്‍ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് നീക്കം. എല്‍പി യുപി ഹൈ സ്‌കൂള്‍ ഹയര്‍ സെക്കന്ററി എന്ന ഘടന പൊളിച്ചഴുതും. പകരം ഒന്നുമുതല്‍ എട്ട് വരെ ഒരു സ്ട്രീമും, എട്ടു മുതല്‍ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം എന്ന നിലയിലാകും പ്രവര്‍ത്തനം.
ഒന്ന് മുതല്‍ എട്ടു വരെ ക്ലാസ്സില്‍ അധ്യാപക യോഗ്യത ബിരുദവും ബി എഡും എന്നാക്കണം എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ക്ക്
ബിരുദാനന്തര ബിരുദവും ബി എഡും ആയിരുക്കണം അധ്യാപക യോഗ്യത എന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. സര്‍വ്വശിക്ഷാ അഭിയാനും ആര്‍എംഎസ്എയും ലയിപ്പിക്കാനുള്ള കേന്ദ്ര മാനവ വിഭവ മന്ത്രാലയത്തിന്റെ തീരുമാനത്തിന് ചുവടുപിടിച്ചാണ് സംസ്ഥാനത്തും സമഗ്രമാറ്റത്തിന് നീക്കം. വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സഹായം ലഭിക്കാന്‍ തീരുമാനം അനിവാര്യമാണ്. വിദഗ്ധ സമിതി മൂന്ന് മാസത്തിനകം അന്തിമ ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കാണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here